TRENDING:

ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി

Last Updated:

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും പ്രതിഷേധവും അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ​കേരള ​ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകിട്ട് രാജ് ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയവും ചർച്ചയായിട്ടുണ്ടെന്നാണ് സൂചന. മൂന്ന് മണിക്ക് ആരംഭിച്ച ചർച്ച ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു നിന്നിരുന്നു.
News18
News18
advertisement

കൂടിക്കാഴ്ച നടന്ന വിവരം ​ഗവർണർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. 'വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിൽ എത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി.'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും പ്രതിഷേധവും അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്തത് എന്നുള്ള കാര്യം ഇതുവരെയും പുറത്ത് വന്നിട്ടില്ല.

advertisement

സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് അടക്കം നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി
Open in App
Home
Video
Impact Shorts
Web Stories