TRENDING:

'മാധ്യമപ്രവർത്തകരോട് സംസാരിക്കാം; പാർട്ടി കേഡർമാർക്ക് മറുപടിയില്ല': ഗവർണർ

Last Updated:

പ്രതികരണം രാജ്ഭവൻ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവർണർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മലയാളം മാധ്യമങ്ങൾക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷം ഗവർണറുടെ പ്രതികരണം ആരാഞ്ഞ് എത്തിയ മാധ്യമങ്ങളോടാണ് രൂക്ഷഭാഷയിൽ മറുപടി. മാധ്യമപ്രവർത്തകരോട് സംസാരിക്കാം, എന്നാൽ പാർട്ടി കേഡർമാരോട് സംസാരിക്കാനില്ലെന്ന് ഗവർണർ പറ‍ഞ്ഞു.
advertisement

നിങ്ങളിൽ ജനുവിൻ ആര്? കേഡർ ആര് എന്ന് അറിയാൻ കഴിയുന്നില്ല. പ്രതികരണം രാജ്ഭവൻ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവർണർ പറഞ്ഞു.

തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവനിലേക്ക് അഭ്യർത്ഥന അയയ്‌ക്കാം. നിങ്ങളോട് സംസാരിക്കുമെന്ന് താൻ ഉറപ്പാക്കും. എന്നാൽ നിങ്ങളിൽ ആരാണ് യഥാർത്ഥ പത്രപ്രവർത്തകനെന്നും മാധ്യമങ്ങളുടെ വേഷം കെട്ടിയ കേഡർമാർ ആരെന്നും തനിക്കറിയില്ല. മാത്രമല്ല, കേഡറുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുമില്ലെന്നും ഗവർണർ പറഞ്ഞു.

Also Read- 'വിസിമാരുടെ നിയമനം ചട്ടവിരുദ്ധമെങ്കിൽ ഉത്തരവാദി ഗവർണർ'; ആദ്യം ഒഴിയേണ്ടത് വിസിമാരോ? മുഖ്യമന്ത്രി

advertisement

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെ വൈസ് ചാൻസലർമാർ ഇന്ന് രാവിലെ 11.30 നകം രാജിവയ്ക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വി സിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം.

Also Read- ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി; പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വിമർശനം

ഇതിനു പിന്നാലെയാണ് ഇന്ന് 10.30 ഓടെ മുഖ്യമന്ത്രി പാലക്കാട് മാധ്യമങ്ങളെ കണ്ടത്. സുപ്രീംകോടതി ഉത്തരവ് സാങ്കേതിക സർവകലാശാല വിസിക്ക് മാത്രമാണ് ബാധകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ വിധി മറ്റു വിസിമാർക്ക് ബാധകമാക്കാൻ കഴിയില്ല. ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നീ ഈ രണ്ട് കാരണങ്ങളാൽ മാത്രമേ ഒരു വിസിയെ നീക്കാൻ കഴിയൂ. ജഡ്ജിമാർ ഉൾപ്പെട്ട കമ്മിറ്റി അന്വേഷണം നടത്തിയ ശേഷമേ വിസിമാരെ നീക്കംചയ്യാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

Also Read- വിസിമാരുടെ രാജി; 'ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു' മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്ന ഗവർണർ ചാൻസിലർ പദവി ദുരുപയോഗിക്കുകയാണ്. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് അദ്ദേഹത്തിന്റേത്. സർവകലാശാലകളുടെ അധികാരത്തിൻ മേൽ കടന്നുകയറ്റം അംഗീകരിക്കാൻ ആകില്ല. ഗവർണർ സംഘപരിവാർ ചട്ടുകമാണെന്നും ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാധ്യമപ്രവർത്തകരോട് സംസാരിക്കാം; പാർട്ടി കേഡർമാർക്ക് മറുപടിയില്ല': ഗവർണർ
Open in App
Home
Video
Impact Shorts
Web Stories