ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി; പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വിമർശനം
- Published by:Anuraj GR
- news18-malayalam
Last Updated:
വൈസ് ചാൻസലർമാരുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി
പാലക്കാട്: സർവകലാശാലാ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ മുസ്ലീം ലീഗ് നടത്തിയ പ്രതികരണത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ലീഗ് ഈ തന്ത്രത്തെ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ബി ജെ പിയുടെ തന്ത്രത്തിന് കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈസ് ചാൻസലർമാരുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി. ഉത്തരത്തെ പിടിച്ചു നിർത്തുന്നത് താനാണെന്ന് കരുതുന്നത് മൗഢ്യമായിരിക്കുമെന്നും മുഖ്യമന്ത്രി. ജുഡീഷ്യറിയിലടക്കം ചാൻസലർ ഇടപെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ഗവർണർക്കെതിരെ രൂക്ഷമാർ പരാമർശങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. അധികാരം സാങ്കേതിക അർത്ഥത്തിലുള്ളതാണെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ ഭരണകാര്യത്തിലും ഗവർണർക്ക് ഇടപെടാനാവില്ല. സർക്കാരിനെതിരെയുള്ള നീക്കമാണ്, കേരളത്തിനെതിരായ നീക്കമാണ്. ഉന്നത വിദ്യാഭ്യാസ രംuത്തെ വികസനം തടയലാണ് ലക്ഷ്യം. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റാനുള്ള നീക്കമാണ്
advertisement
സർവകലാശാലയുടെയും വൈസ് ചാൻസലർമാരുടെയും പ്രശ്നത്തിൽ സർക്കാർ ആരുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണറെ ആരും ചുമതലപ്പെടുത്തിയില്ല. ഒരു വിസിയെ ക്രിമിനൽ എന്ന് വിളിച്ചു. മറ്റൊരാളെ ഗുണ്ട എന്ന് വിളിച്ചു. ഇങ്ങനുള്ള മഹനീയ വ്യക്തിത്വം മന്ത്രിമാരെയും വിളിക്കും.
Also Read- CM Pinarayi Press Meet Live | വിസിമാരുടെ രാജി; 'ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു' മുഖ്യമന്ത്രി
മന്ത്രിമാരെ അധിക്ഷേപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആരെ മുന്നിൽ കണ്ടു കൊണ്ടാണെ വസ്തുത മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ ഇകഴ്ത്തി കാട്ടാൻ അമിത താൽപര്യം കാട്ടുന്നുവെന്ന് മുഖ്യമന്ത്രി. വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്ത് പോവുന്നത് - അടിസ്ഥാന വിദ്യാഭ്യാസ രംഗം മികച്ചതായത് കൊണ്ട്. മദ്യ ഉപഭോഗത്തിൽ ആദ്യ അഞ്ചിൽ പോലും കേരളമില്ല. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഗവർണർ അതിന് കൂട്ടുനിൽക്കുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2022 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി; പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വിമർശനം