TRENDING:

മദ്യശാലകളിലെ വെർച്വൽ ക്യൂ: ഫെയർ കോഡ് കമ്പനിയുമായി അവസാനഘട്ട ചർച്ച ഇന്ന്

Last Updated:

മദ്യം  വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും.  അനുവദിക്കപ്പെടുന്ന സമയത്ത് ബെവ്കോ ഔട്ട്ലെറ്റിലോ ബാറിലോ പോയി മദ്യം വാങ്ങാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം∙മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് തയാറാകുന്നു.  എറണാകുളത്തെ സ്റ്റാർട്ട് അപ് കമ്പനിയായ ഫെയർ കോഡ് കമ്പനി വികസിപ്പിച്ച ആപ്പാകും സർക്കാർ ഉപയോഗിക്കുക. കമ്പനിയുമായി അവസാനവട്ട ചർച്ചകൾ ശനിയാഴ്ച നടക്കും.
advertisement

എത്ര സമയത്തിനകം ആപ്പ് തയാറാക്കാൻ കഴിയും, എന്തെല്ലാം സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും തുടങ്ങിയ കാര്യങ്ങളിൽ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. എക്സൈസ് കമ്മിഷണർ ആനന്ദ കൃഷ്ണൻ, ബിവറേജസ് കോർപ്പറേഷൻ  എംഡി സ്പർജൻ കുമാർ എന്നിവർ  കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി . എത്രയും വേഗം ആപ്പ് തയാറാക്കി നൽകണമെന്ന നിർദേശമാണ്  അധികൃതർമുന്നോട്ടു വച്ചത്.

ശനിയാഴ്ച നടക്കുന്ന തുടർ ചർച്ചയിൽ ആപ്പ് എന്ന്  തയാറാക്കി നൽകാമെന്ന കാര്യം കമ്പനി  അറിയിക്കും. സർക്കാർ പ്രതിനിധികളേയും ആപ്പിന്റെ പ്രവർത്തനം ബോധ്യപ്പെടുത്തും. അതിനുശേഷം കരാർ ഒപ്പിടും.

advertisement

മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.

You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]

advertisement

301 ഷോപ്പുകളാണ് ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായുള്ളത്. കൂടാതെ598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ഒരു ദിവസം ശരാശരി 7 ലക്ഷംപേരാണ് ബെവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷംവരെയെത്തും. ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാൻ ബാറുകളിലെ കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതിയും വരുത്തി.

മദ്യം  വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും.  അനുവദിക്കപ്പെടുന്ന സമയത്ത് ബെവ്കോ ഔട്ട്ലെറ്റിലോ ബാറിലോ പോയി മദ്യം വാങ്ങാം. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. പണവും അവിടെ അടയ്ക്കണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യശാലകളിലെ വെർച്വൽ ക്യൂ: ഫെയർ കോഡ് കമ്പനിയുമായി അവസാനഘട്ട ചർച്ച ഇന്ന്
Open in App
Home
Video
Impact Shorts
Web Stories