സ്വപ്നാ സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നുവെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി വ്യക്തമാക്കി. പരിശോധന നടത്തിയകസ്റ്റംസ് ഉദ്യോഗസ്ഥരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസിൻ്റെ ഭാഗത്ത് നിന്ന് റെയ്ഡ് അല്ല നടന്നത്. മറിച്ച് വിവരങ്ങൾ ചോദിച്ച് അറിയുകയാണ് ചെയ്തത്.
കുറ്റവാളികൾക്ക് അഭയം കൊടുക്കുന്ന ഇടമല്ല ആശ്രമം. ആശ്രമത്തിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. ആശ്രമത്തിൻ്റെ പവിത്രത തകർക്കാനുള്ള നീക്കങ്ങളും സജീവം.വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം വേണമെന്ന് ഡിജിപി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് [NEWS]Swapna Suresh| ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
താൻ യു എ ഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. യു എ ഇ കോൺസുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചതിനാലാണ് പോയത്. കോൺസുലേറ്റിൻ്റെ പരിപാടികളുടെ ഭാഗമായി സ്വപ്നാ സുരേഷിനെ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ സ്വപ്നയും സരിത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ജ്ഞാന തപസ്വി വ്യക്തമാക്കി.