Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വപ്ന സുരേഷാണ് പാർവതി സാബു എന്നപേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
തിരുവനന്തപുരം: സ്വര്‍ണക്കടത്തിൽ മുഖ്യപ്രതിയെന്ന് കസ്റ്റംസ് ആരോപിക്കുന്ന സ്വപ്ന സുരേഷ് ആൾമാറാട്ടം നടത്തിയെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ട്. സാറ്റ്സിൽ ജോലി ചെയ്യുന്ന കാലത്ത് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പുറത്താക്കാനായിരുന്നു ആൾമാറാട്ടം. ഈ കേസിൽ അന്വേഷണ റിപ്പോർട്ട് നിലനിൽക്കെയാണ് സ്വപ്ന മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പിൽ സുരക്ഷിത നിയമനം നേടിയത്.
എയർ ഇന്ത്യ പി.ആർ.ഒ സിബുവിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് 2014ൽ 17 ജീവനക്കാരികൾ പരാതി നൽകിയിരുന്നു. തപാലിലാണ് പരാതി ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ ഹിയറിംഗിൽ രണ്ടാം പേരുകാരിയായ പാർവതി സാബു മാത്രാണ് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സിബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.
ഇതിനെതിരെ സിബു നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പരാതി വ്യാജമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ഈ അന്വേഷണം മുന്നോട്ടു പോയില്ല. ഇതേത്തുടർന്ന് പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ കേസ് ഏറ്റെടുത്തു.
advertisement
TRENDING:'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്, സത്യം ജയിക്കും'; സോളാർ അഴിമതി ആരോപണ കാലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി [NEWS]'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ് [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
സ്വപ്ന സുരേഷാണ് പാർവതി സാബു എന്നപേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നൽകി. 17 പെൺകുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന അനുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
Location :
First Published :
July 07, 2020 11:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്