എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വീണ നായര്‍ നല്‍കിയ ഹർജിയില്‍ ആണ് ഹൈക്കോടതി നടപടി. അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയാണ് വീണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നത് പിആര്‍ വര്‍ക്കാണെന്ന് വിമര്‍ശിച്ചതിന്റെ പേരിലാണ് വീണ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
advertisement
എന്നാൽ കേസെടുത്തതുകൊണ്ടൊന്നും ഭയപ്പെടില്ലെന്ന് വീണ നായർ പ്രതികരിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തുടരും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യരാജ്യമാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു വീണ നായർ പറഞ്ഞത്.