• HOME
  • »
  • NEWS
  • »
  • india
  • »
  • Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കറും പരാമര്‍ശിച്ചിരിക്കുന്നത്. എന്നാൽ പാലക്കാട് മണ്ണാർക്കാടിന് സമീപം തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്.

പ്രകാശ് ജാവദേക്കർ

പ്രകാശ് ജാവദേക്കർ

  • Share this:
    ന്യൂഡല്‍ഹി: കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്‌ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

    ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കറും പരാമര്‍ശിച്ചിരിക്കുന്നത്. എന്നാൽ പാലക്കാട് മണ്ണാർക്കാടിന് സമീപം തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്.



    മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേരളത്തില്‍ ഒരു കുറവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേരളത്തില്‍ ആനകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള പരാതികള്‍ നിരവധി തവണ താന്‍ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.

    TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]




    Published by:Rajesh V
    First published: