സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. 10 ന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുത്തു പ്രശ്നം വിശദീകരിക്കാൻ കുട്ടിയുടെ രക്ഷിതാക്കളോടു നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരോടും വിവരങ്ങൾ തേടും.
ചേർത്തല നഗരസഭ 20ാം വാർഡില് പ്രദീപ് കുമാറിന്റെ മകൻ കാർത്തിക്കി(14)ന് വാക്സിൻ എടുത്തതു സംബന്ധിച്ചു ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണു പരാതി. മന്ത്രി വീണാ ജോർജിന് പരാതി നൽകിയിരുന്നു.
Also Read- ആലപ്പുഴ ബീച്ച് ആശുപത്രി ക്യാന്റീനില്‍നിന്ന് രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു
advertisement
ജനുവരി 19 ന് കാർത്തിക്കിനു പൂച്ചയുടെ നഖം കൊണ്ടു മുറിവേറ്റിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നു ടിടി കുത്തിവയ്പെടുത്തു. ഡോക്ടർ നിർദേശിച്ച പ്രകാരം പിറ്റേന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്പെടുത്തു. തുടർന്ന് 22നും 26നും ഫെബ്രുവരി 16നും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിയാണ് കുത്തിവച്ചത്. 16 ന് സ്കൂളിൽ പോയ കുട്ടിക്ക് പനിയും തളർച്ചയുമുണ്ടായി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പേടിയായിരിക്കുമെന്നാണു പറഞ്ഞതെന്നു പരാതിയിലുണ്ട്. പിറ്റേന്നു സ്ഥിതി കൂടുതൽ മോശമായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read- തിരുവനന്തപുരം വനമേഖലയായ കോട്ടൂരിൽ വീടിന്റെ മുന്നിൽ നിർത്തിയിരുന്ന കാറിന്റെ ബോണറ്റില്‍ രാജവെമ്പാല
കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത തരത്തിൽ കുട്ടിയുടെ ശരീരം തളർന്നെന്നും സംസാരശേഷിയെയും കാഴ്ചശക്തിയെയും ബാധിച്ചെന്നും പിതാവ് പറഞ്ഞു. മാർച്ച് 18വരെ കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നു പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന സ്ഥിതിയായി. പക്ഷേ നടക്കാൻ സാധിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. അതേസമയം റാബീസ് വാക്സിൻ എടുക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അറിയിക്കാനുള്ള സംവിധാനം ആശുപത്രിയിലുണ്ടെന്നും തളർച്ചയും മറ്റും ബുദ്ധിമുട്ടുകളും അപൂർവമായി സംഭവിക്കാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുറച്ചു ദിവസം കഴിയുമ്പോൾ ഇതു മാറുമെന്നും പറയുന്നു.
