ആലപ്പുഴ ബീച്ച് ആശുപത്രി ക്യാന്റീനില്‍നിന്ന് രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.
ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രിയിലാണ് സംഭവം. കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.
പ്രസവം കഴിഞ്ഞ വനിതകൾക്ക് ലഭിക്കുന്ന കഞ്ഞി ഇരുപതോളം പേർ വാങ്ങി. ഇതിൽ 18 പേർ കഞ്ഞി കുടിച്ചു. ഒരാൾ കുടിക്കാൻ എടുത്തപ്പോഴാണ് കഞ്ഞിയില്‍ പുഴു ചത്തു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ക്യാന്റീനില്‍ പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Apr 07, 2023 11:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ ബീച്ച് ആശുപത്രി ക്യാന്റീനില്‍നിന്ന് രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു








