തിരുവനന്തപുരം വനമേഖലയായ കോട്ടൂരിൽ വീടിന്റെ മുന്നിൽ നിർത്തിയിരുന്ന കാറിന്റെ ബോണറ്റില്‍ രാജവെമ്പാല
- Published by:Rajesh V
- news18-malayalam
Last Updated:
പാമ്പു പിടിത്തക്കാരനായ മുതിയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടുകയായിരുന്നു
തിരുവനന്തപുരം: വീടിന്റെ മുന്നില്‍ നിർത്തി ഇട്ടിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാല കയറി. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. പരിഭ്രാന്തിക്കൊടുവിൽ പാമ്പുപിടിത്തക്കാരൻ മുതിയാവിള രതീഷ് എത്തിയാണ് പാമ്പിനെ പിടിച്ചത്.
കോട്ടൂർ കാവടിമൂല സ്വദേശി അബ്ദുൾ വഹാബുദീന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറി പറ്റിയത്. വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചു.
advertisement
തുടർന്ന് പാമ്പു പിടിത്തക്കാരനായ മുതിയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അഞ്ചു വയസ് പ്രായമുള്ള പെൺ രാജവെമ്പാലയാണ് ഇതെന്ന് മുതിയാവിള രതീഷ് പറഞ്ഞു. പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Apr 07, 2023 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം വനമേഖലയായ കോട്ടൂരിൽ വീടിന്റെ മുന്നിൽ നിർത്തിയിരുന്ന കാറിന്റെ ബോണറ്റില്‍ രാജവെമ്പാല






