TRENDING:

ചാത്തന്നൂരിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികളുടെ പരാതിയിൽ ആരോഗ്യവകുപ്പിന്റെ തെളിവെടുപ്പ്

Last Updated:

കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് സർക്കാർ ആശുപത്രികളിലെത്തിയെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ചാത്തന്നൂരിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രികളിൽ ആരോഗ്യവകുപ്പിന്റെ തെളിവെടുപ്പ്. അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിഎംഒയ്ക്ക് സമർപ്പിച്ചേക്കും. ആരോഗ്യ വകുപ്പിന്റെ വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് സർക്കാർ ആശുപത്രികളിലെത്തിയെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെയും കുടുംബത്തിന്റേയും പരാതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പാരിപ്പള്ളി സ്വദേശികളായ മിഥുൻ, മീര ദമ്പതികൾ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം കുഞ്ഞിനെ നഷ്ടമായിയെന്ന പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണം. എട്ട് മാസം ഗർഭിണിയായ മീര കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരവൂരിലെ രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, ഗവൺമെന്റ് വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്. എ ടി ആശുപത്രി എന്നിവിടങ്ങളിൽ എത്തിയെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് പരാതി.

മീര ചികിത്സക്കെത്തിയ ആശുപത്രികളിലെത്തിയ വിജിലൻസ് സംഘം സംഭവ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിക്കാതെ വേദനാസംഹാരി നൽകിയ സാഹചര്യവും പരിശോധിച്ചു. ഗുരുതരമായ സാഹചര്യത്തിൽ ആശുപത്രിയിലെത്തിയിട്ടും ഗൈനക്കോളജിന്റെ സേവനം ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയും ഗൗരവതരമായാണ് കാണുന്നത്.

advertisement

Also Read-വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കരികെ രണ്ടര വയസ്സുള്ള കുഞ്ഞ് അബോധാവസ്ഥയിൽ

മീരയെ ആദ്യഘട്ടം മുതൽ പരിശോധിച്ച രാമറാവു ആശുപത്രിയിൽ നിന്നും ചികിത്സാ രേഖകളും വിജിലൻസ് സംഘം ശേഖരിച്ചു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ഡി എം ഒയ്ക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം. വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെന്ന നിലപാടിലാണ് മന്ത്രിയുടെ ഓഫീസ്. ചികിത്സ തേടി ദിവസങ്ങൾക്കു ശേഷം കൊല്ലം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്.

advertisement

Also Read-'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ'; മലയാളി യുവാവിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പ്രണവ്- വൈറൽ വീഡിയോ

എട്ട് മാസം ഗർഭിണിയായിരുന്നു പാരിപ്പള്ളി കുളമട സ്വദേശിനി മീര. കടുത്ത വയറുവേദനയെ തുടർന്നാണ് കഴിഞ്ഞ 11 നാണ് പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി ചികിൽസ തേടിയത്. എന്നാൽ അവിടെ നിന്ന് കൊല്ലം ഗവ വിക്ടോറിയ വനിതാ ആശുപത്രിയിലേക്കും, പിന്നീട് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്കും റഫർ ചെയ്യുകയായിരുന്നു.

advertisement

പല കാരണങ്ങൾ പറഞ്ഞ് ആശുപത്രികളിൽ പരിശോധന പോലും നടത്തിയില്ലെന്ന് മീരയുടെ ബന്ധുക്കൽ ആരോപിക്കുന്നു. ഒടുവിൽ കഴിഞ്ഞ 15 ന് വേദന കഠിനമായതോടെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് അനക്കം ഇല്ലെന്നു കണ്ടു. അധികം താമസിയാതെ തന്നെ ജീവനറ്റ കുഞ്ഞിനെ മീര പ്രസവിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അണുബാധ ഏൽക്കാതിരുന്നതിനാൽ യുവതി അപകടനില തരണം ചെയ്തു. കുഞ്ഞ് മരിക്കാനിടയാക്കിയ സംഭവം അന്വേഷിക്കുമെന്ന് കൊല്ലം ഡി.എം.ഒ പരാതിക്കു പിന്നാലെ അറിയിക്കുകയായിരുന്നു. ആശുപത്രികളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാത്തന്നൂരിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികളുടെ പരാതിയിൽ ആരോഗ്യവകുപ്പിന്റെ തെളിവെടുപ്പ്
Open in App
Home
Video
Impact Shorts
Web Stories