'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ'; മലയാളി യുവാവിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പ്രണവ്- വൈറൽ വീഡിയോ

Last Updated:

യാത്രയ്ക്കിടെ പ്രണവിനെ വഴിയില്‍ കണ്ടപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തോട് സംസാരിക്കുന്നതാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്.

പ്രണവ് മോഹൻലാൽ
പ്രണവ് മോഹൻലാൽ
യാത്രകളുടെ കൂട്ടുകാരനാണ് പ്രണവ് മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം. സ്വന്തം സിനിമ പുറത്തിറങ്ങി ആരാധകർ പോലും അത് കൊണ്ടാടുമ്പോൾ, പ്രണവ് വിളികേൾക്കാൻ കഴിയാത്ത ദൂരങ്ങളിൽ എവിടെയെങ്കിലും സഞ്ചരിക്കുകയാവും. കാടും മലനിരകളും അത്രെയേറെ പ്രിയപ്പെട്ടതാണ് പ്രണവിന്. മലയാള സിനിമയിലെ താരപുത്രൻ ആയിരുന്നിട്ട് കൂടി ഈ യാത്രകളെല്ലാം പ്രണവ് നടത്താറുള്ളത് തികച്ചും ഒരു സാധാരണ മനുഷ്യനായിട്ടാണ്. തികച്ചും ലളിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് പ്രണവ് തന്റെ യാത്രകൾ നടത്താറുള്ളത്
പ്രണവ് മോഹന്‍ലാലിന്റെ ഈ ലാളിത്യം നിറഞ്ഞ ജീവിതം സമൂഹ മാധ്യമങ്ങളിലൂടെയൂം മറ്റും ശ്രദ്ധ നേടിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ ആയാലും ജീവിതത്തിലെ മറ്റേത് സന്ദർഭത്തിലായാലും കണ്ടുമുട്ടുന്നവരോട് വളരെ സൗമ്യതയോടും സ്നേഹത്തോടും കൂടി പെരുമാറുന്ന താരമാണ് എന്നാണ് പ്രണവിനെ കുറിച്ച് ആരാധകരുടെ അഭിപ്രായം. പ്രണവിന്റെ യാത്രകളോടുള്ള താത്പര്യവും ആരാധകർക്കിടയിൽ ചർച്ചയായിട്ടുള്ളതാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത പ്രണവിനെ കുറിച്ച് ആരാധകർ പങ്കുവെക്കുന്ന വീഡിയോകളിലൂടേയും ചിത്രങ്ങളിലൂടേയുമാണ് അറിയാൻ കഴിയാറുള്ളത്. ഇപ്പോഴിതാ പ്രണവിന്റെ പുതിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഒരു യാത്രയ്ക്കിടെ പ്രണവിനെ വഴിയില്‍ കണ്ടപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തോട് സംസാരിക്കുന്നതാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്.
advertisement
സിനിമാപ്രാന്തൻ എന്ന ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. ഒരു കൂട്ടം യുവാക്കൾ അവരുടെ യാത്രയ്ക്കിടെ പ്രണവിനെ കണ്ടുമുട്ടിയപ്പോൾ, വീഡിയോ എടുത്തുകൊണ്ട്, നമുക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്ന് ചോദിച്ച്‌ കൊണ്ട് പ്രണവിന് നേരെ ക്യാമറ തിരിക്കുകയും, തുടർന്ന് പ്രണവിനോട് 'എവിടെയോ കണ്ട് പരിചയമുണ്ടല്ലോ ' എന്നും 'പേരെന്താണെ'ന്നും തമാശ രൂപേണ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം മറുപടി ഒരു സൗമ്യമായ ചിരിയിൽ ഒതുക്കിക്കൊണ്ട് പ്രണവ് അവരോട് യാത്ര പറഞ്ഞതിന് ശേഷം നടന്നു പോകുന്നതും യുവാക്കളിലൊരാള്‍ 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍' എന്ന് പറയുന്നതും വീഡിയോയിലുണ്ട്.
advertisement
അടുത്തിടെ തന്റെ സഹോദരി വിസ്മയോടും തന്റെ കൂട്ടുകാരുമൊത്ത് യാത്രയിലായിരുന്ന പ്രണവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് ശേഷം ഈ വീഡിയോയിലൂടെയാണ് പ്രണവ് ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.
Also read- മഞ്ഞും മലയും താണ്ടി പ്രണവും വിസ്മയയും; സഹോദരങ്ങളും കൂട്ടുകാരും ചേർന്ന് നടത്തിയ യാത്രാ ചിത്രങ്ങൾ വൈറൽ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് പ്രവേശിച്ച പ്രണവ്, അവസാനം അഭിനയിച്ചത് വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ഹൃദയത്തിലായിരുന്നു. പുറത്തിറങ്ങാൻ ഇരിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍ ആണ് നായികയാവുന്നത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ'; മലയാളി യുവാവിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പ്രണവ്- വൈറൽ വീഡിയോ
Next Article
advertisement
ഏഴ് വർഷത്തെ പ്രണയം; റോബർട്ട് വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മകൻ വിവാഹിതനാവുന്നു
ഏഴ് വർഷത്തെ പ്രണയം; റോബർട്ട് വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മകൻ വിവാഹിതനാവുന്നു
  • പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്രയുടെ വിവാഹനിശ്ചയം നടന്നു.

  • ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ റൈഹാനും അവിവ ബെയ്ഗും രാജസ്ഥാനിലെ രൺതംബോറിൽ വിവാഹിതരാകും.

  • ഇരു കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്, വിവാഹനിശ്ചയ ചടങ്ങുകൾ ബുധനാഴ്ച നടക്കുമെന്നാണ് സൂചന.

View All
advertisement