വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കരികെ രണ്ടര വയസ്സുള്ള കുഞ്ഞ് അബോധാവസ്ഥയിൽ

Last Updated:

നാല് ദിവസമായി ഭക്ഷണം ലഭിക്കാത്ത നിലയിലായിരുന്നു കുഞ്ഞ്

News 18 Malayalam
News 18 Malayalam
ബെംഗളുരു: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. ബെംഗളുരുവിൽ വെള്ളിയാഴ്ച്ച രാത്രിയാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികിൽ അബോധാവസ്ഥയിൽ രണ്ടര വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു.
നാല് ദിവസമായി ഭക്ഷണം ലഭിക്കാത്ത നിലയിലായിരുന്നു കുട്ടി എന്നാണ് റിപ്പോർട്ടുകൾ. ബെംഗളുരുവിലെ ദിഗളരപല്യയിലുള്ള ചേതൻ സർക്കിളിലുള്ള വീട്ടിലാണ് കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ്. മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ വ്യത്യസ്ത മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കാണപ്പെട്ടത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. വീടിന്റെ ജനലും വാതിലുമെല്ലാം അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. മൃതദേഹങ്ങളെല്ലാം പോസ്റ്റുമോർട്ടത്തിന് അയച്ചതായി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സഞ്ജീവ് എം പാട്ടിൽ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.
advertisement
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വീടിന്റെ ഉടമ തിരിച്ചെത്തിയപ്പോഴാണ് മരണ വാർത്ത പുറംലോകം അറിയുന്നത്. ബെംഗളുരുവിലെ പ്രദേശിക പത്രത്തിലെ റിപ്പോർട്ടറാണ് വീടിന്റെ ഉടമ.
ഏതാനും ദിവസങ്ങളായി ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ ആരും ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
വിദ്യാർഥിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരിയായ യുവതിക്ക് 20 വർഷം തടവുശിക്ഷ
സ്കൂളിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ്. ഹൈദരാബാദിലെ ഒരു സ്കൂളിൽ ആയയായി ജോലി ചെയ്യുന്ന കെ. ജ്യോതി എന്ന 27കാരിയെയാണ് പീഡനക്കേസിൽ പോക്സോ വകുപ്പ് ചുമത്തി ജയിലിലടച്ചത്. യുവതി 20,000 രൂപ പിഴയായി അടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഉത്തരവിട്ടു.
കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം 2017 ഡിസംബറിലാണ് ചന്ദ്രയാൻഗുട്ട പൊലീസ് കേസെടുത്തത്. കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടു ചോദിച്ചപ്പോഴാണു പീഡന വിവരം അറിഞ്ഞതെന്നാണു പിതാവ് പറയുന്നത്. അടുത്ത കാലത്തായി സ്കൂളിലെത്തിയ യുവതി എപ്പോഴും മോശമായാണു പെരുമാറിയതെന്നാണു കുട്ടി പറയുന്നത്. ശുചിമുറിയിലേക്ക് കൊണ്ടുപോകുമ്പോഴൊക്കെ ഇത്തരത്തിൽ മോശമായി പെരുമാറിയിരുന്നതായി കുട്ടി പിതാവിനോട് പറഞ്ഞു.
advertisement
സംഭവം പുറത്തറിയരുതെന്ന് ആവശ്യപ്പെട്ട് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ പിതാവ് പരാതിയിൽ ഉന്നയിച്ചു. സിഗററ്റ് കുറ്റി കൊണ്ട് കുട്ടിയെ പൊള്ളിച്ചതായും കണ്ടെത്തി. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളുടെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ റാഫത്ത് ഉന്നയിച്ച വാദഗതികളുടെയും അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് 20 വർഷത്തെ തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കരികെ രണ്ടര വയസ്സുള്ള കുഞ്ഞ് അബോധാവസ്ഥയിൽ
Next Article
advertisement
മോഹൻലാലിന്റെ ആ മൂന്ന് ചിത്രങ്ങള്‍ കാണാൻ ഇഷ്ടമില്ലാത്ത അമ്മ
മോഹൻലാലിന്റെ ആ മൂന്ന് ചിത്രങ്ങള്‍ കാണാൻ ഇഷ്ടമില്ലാത്ത അമ്മ
  • മോഹൻലാലിന്റെ അമ്മയ്ക്ക് കിരീടം, ചെങ്കോൽ, താളവട്ടം എന്നീ മൂന്ന് സിനിമകൾ കാണാൻ ഇഷ്ടമില്ല.

  • മകന്റെ ചിരിക്കുന്ന സിനിമകളാണ് അമ്മക്ക് ഇഷ്ടം, ചിത്രത്തിന്റെ അവസാനം ടിവി മുന്നിൽ നിന്ന് എഴുന്നേറും.

  • മോഹൻലാൽ അഭിനയിച്ച വാനപ്രസ്ഥം സെറ്റിൽ അമ്മ എത്തിയപ്പോൾ മകന്റെ കഷ്ടപ്പാട് നേരിൽ കണ്ടു.

View All
advertisement