TRENDING:

Kerala Local Body Election 2020 Result | മിന്നുന്ന വിജയം; ജനങ്ങള്‍ തള്ളിപ്പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നു: മന്ത്രി കെ.കെ.ശൈലജ

Last Updated:

കോവിഡ് വാക്സിൻ സൗജന്യമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെയും ആക്രമിച്ചു. എന്നാൽ ജനം എല്ലാം തിരിച്ചറിഞ്ഞു എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ഇതുവരെയുള്ള കണക്ക് നിലയനുസരിച്ച് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഇടതുമുന്നണി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന്‍റെ മുന്നേറ്റത്തെ മിന്നുന്ന വിജയം എന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശേഷിപ്പിച്ചത്.
advertisement

Also Read-Kerala Local Body Election 2020 Result | നേർക്കുനേർ ഏറ്റുമുട്ടിയ അമ്മയും മകനും തോറ്റു; ജയം യുഡിഎഫിന്

ജനങ്ങൾ തള്ളിക്കളയില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും വികസന പ്രവർത്തനങ്ങൾക്കുള്ള ജനവിധിയാണിതെനനുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നാല് ഭാഗത്തു നിന്നും കടുത്ത ആക്രമണമാണുണ്ടായത്. കോവിഡ് വാക്സിൻ സൗജന്യമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെയും ആക്രമിച്ചു. എന്നാൽ ജനം എല്ലാം തിരിച്ചറിഞ്ഞു എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വച്ചതെങ്കിലും പിന്നീട് എൽഡിഎഫ് മുന്നേറുകയായിരുന്നു. എൻഡിഎയും ശക്തമായ മത്സരം തന്നെ കാഴ്ച വയ്ക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റേത് ഐതിഹാസിക വിജയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഈ വിജയമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | മിന്നുന്ന വിജയം; ജനങ്ങള്‍ തള്ളിപ്പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നു: മന്ത്രി കെ.കെ.ശൈലജ
Open in App
Home
Video
Impact Shorts
Web Stories