• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result | ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ

Kerala Local Body Election 2020 Result | ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ

സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Share this:
    തിരുവവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റേത് ഐതിഹാസിക വിജയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഫലം സ്വാഭാവികമായും പ്രതിഫലിക്കും. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

    വോട്ടെണ്ണൽ തുടരുമ്പോൾ 4 കോർപറേഷനുകളിലും 38 മുൻസിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക്‌ പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ്‌ മുന്നിലാണ്‌. 2 കോർപ്പറേഷനുകളിലും 39 മുൻസിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ്‌ മുന്നിട്ടു നിൽക്കുന്നു. 24 പഞ്ചായത്തിലും 1 ബ്ലോക്കിലും 2 മുൻസിപ്പാലിറ്റിയിലും എൻഡിഎ മുന്നിലാണ്.

    ഇതിനിടയിൽ, തലസ്ഥാനത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു. എൽഡിഎഫ് മേയർ സ്ഥാനാർഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു.
    Published by:Naseeba TC
    First published: