കൊല്ലം: അമ്മയും മകനും നേർക്കുനേർ ഏറ്റുമുട്ടിയ കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഇരുവരും പരാജയപ്പെട്ടു. ഇടമുളയ്ക്കൽ പഞ്ചായത്ത് പനച്ചവിള വാർഡിൽ യു.ഡി.എഫ് ആണ് ജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി എം. ബുഹാരി 82 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ഈ വാർഡിൽ യുഡിഎഫ് മൂന്നാമതായിരുന്നു.
അമ്മയും മകനും നേർക്കുനേർ മത്സരരംഗത്തിറങ്ങിയതുകൊണ്ട് ശ്രദ്ധേയമായിരുന്നു ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡ്. നച്ചിവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ ദേവരാജനും മകൻ ദിനുരാജുമാണ് നേർക്കുനേർ മത്സരിച്ചത്. വാർത്തകളിൽ ഇടം നേടിയ ഇവിടെ പക്ഷേ വിജയം രണ്ടുപേർക്കും ഒപ്പമല്ല. സുധർമ്മ എൻഡിഎ സ്ഥാനാർഥിയായും ദിനുരാജ് എൽഡിഎഫ് സ്ഥാനാർഥിയായുമാണ് ജനവിധി തേടിയത്.
കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. സുധർമ്മ തന്നെയായിരുന്നു അന്നും ബിജെപിക്കുവേണ്ടി മത്സരിച്ചത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സുധർമ്മ നേരിയ വോട്ടുകൾക്കു മാത്രമാണ് പരാജയപ്പെട്ടത്. ഈ ആത്മവിശ്വാസം കൊണ്ടാണ് ഇത്തവണയും സുധർമ്മയെ തന്നെ ബിജെപി രംഗത്തിറക്കിയത്. സുധർമ്മയിലൂടെ വാർഡ് പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയത്.
എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയായി സുധർമ്മയുടെ മകൻ ദിനുരാജ് വന്നതോടെ ത്രികോണ പോരാട്ടത്തിന്‍റെ പ്രതീതിയിലായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ് രംഗം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result, Kozhikode panchayath election 2020 result, Malappuram local body election 2020 result, Thiruvananthapuram Corporation election 2020 result, തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം