TRENDING:

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും

Last Updated:

കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വലിയ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ സന്ദർശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായി മരിച്ച അഞ്ച് വയസുകാരിയുടെ വീട് സന്ദർശിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.
(Image: Veena George/ Fecebook)
(Image: Veena George/ Fecebook)
advertisement

കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വലിയ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ സന്ദർശനം.

”ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദർശിച്ച് ആശ്വസിപ്പിച്ചു. അത്യന്തം ദുഃഖകരമായ സംഭവമാണ്. പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞിന്റെ അമ്മ ആവർത്തിച്ച് ആവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കുടുംബത്തിന് നീതി കിട്ടുന്നതിന് സർക്കാർ ഒപ്പമുണ്ടാകുമെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷും ശിശുക്ഷേമസമതി ജനറൽ സെക്രട്ടറി അരുൺ ഗോപിയും ഒപ്പമുണ്ടായിരുന്നു”- സന്ദർശനത്തിനുശേഷം മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

advertisement

Also Read- ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതായി റിമാൻഡ് റിപ്പോർട്ട്

നേരത്തെ എം എം മണി എംഎൽഎ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. കുട്ടിയുടെ മൃത​ദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. വിഷയത്തിൽ കോൺ​ഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

Also Read- ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേ’; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടെ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ പ്രതികരണവും വിവാദത്തിന്റെ ആക്കം കൂട്ടി. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചാരണം നടത്തേണ്ടുന്ന സമയമാണിത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും
Open in App
Home
Video
Impact Shorts
Web Stories