ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതായി റിമാൻഡ് റിപ്പോർട്ട്
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രതി മറ്റു സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞ് ക്രൂരമായി ആക്രമണത്തിന് വിധേയമായതായി റിമാൻഡ് റിപ്പോർട്ട്. പ്രതി പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ള ആളാണ് പ്രതി എന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജാമ്യം ലഭിച്ചാല്‍ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
പ്രതി മറ്റു സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടന്നത് ബലാൽസംഗത്തിനിടെയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.
ലൈംഗികമായി ഉപദ്രവിച്ചതോടെ കുട്ടി നിലവിളിച്ചു. ഇതോടെ പ്രതി കുട്ടിയുടെ വായ മൂടി പിടിച്ചു. ഈ സമയത്ത് കുട്ടി അബോധാവസ്ഥയിലായി. പ്രതി കുട്ടി ധരിച്ച മേൽവസ്ത്രം ഊരി കഴുത്തിൽ കുരുക്കി മരണമുറപ്പിച്ചു. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിട്ടില്ലായിരുന്നു എന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.
കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരത്ത് കല്ലെടുത്ത് വച്ചു. മാലിന്യം വിതറി മൃതദേഹം മറവു ചെയ്തു. പ്രതി ബിഹാറിലെ ഗോപാൽ ഗഞ്ച് ജില്ല സ്വദേശിയാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 30, 2023 9:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതായി റിമാൻഡ് റിപ്പോർട്ട്