സംസ്ഥാനത്ത് നിലവില്‍ ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇത് തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു മുന്നോടിയായി ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്ത് പനിക്ലിനിക്ക് ആരംഭിച്ചു. ആവശ്യമായ മരുന്ന് ആശുപത്രികളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്സ്, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരോട്, അവരുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. ജില്ലകളില്‍ ഡിഎംഒമാരോടും നേരിട്ട് തന്നെ ഇടപെടല്‍ നടത്തി ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
Also read-ഡെങ്കിപ്പനി നിസാരനല്ല; ലക്ഷണവും മുൻകരുതലും
നിലവില്‍ എലിപ്പനി ബാധിച്ചവരുടെ അവസ്ഥ വളരെ പെട്ടെന്ന് സങ്കീര്‍ണമാകുകയാണ്. നേരത്തെ എലിപ്പനി സ്ഥിരീകരിക്കാന്‍ ഏഴുദിവസം എടുക്കുമായിരുന്നു. എന്നാൽ ഇപ്പോഴിത് മണിക്കൂറുകള്‍ക്കകം തന്നെ അറിയാന്‍ സാധിക്കും. അതിവേഗത്തില്‍ തന്നെ ചികിത്സ തുടങ്ങാന്‍ ഇത് സഹായകമാണെന്നും മന്ത്രി പറഞ്ഞു.