TRENDING:

ഡോ.വന്ദനയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്

Last Updated:

ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പ്രൊഫൈൽ പിക്ചറായി വന്ദനയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനദാസിന്റെ ചിത്രം ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചറാക്കി ആരോഗ്യന്ത്രി വീണാ ജോർജ്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പ്രൊഫൈൽ പിക്ചറായി വന്ദനയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
advertisement

എന്നാൽ മന്തിയുടെ പ്രൊഫൈൽ പിക്ചർ മാറ്റത്തിന് താഴെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Also read-‘അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നു, എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല’ ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

advertisement

Also Read-‘വീണയ്ക്ക് എന്ത് എക്‌സ്പീരിയൻസ് ആണുള്ളത്? മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവന:’ശോഭ സുരേന്ദ്രൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനാണ് കോട്ടയം മാഞ്ഞൂർ മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസ്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് സന്ദീപുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോ.വന്ദനയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്
Open in App
Home
Video
Impact Shorts
Web Stories