Also Read - ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നവകേരള സദസിന് ക്ഷേത്ര മൈതാനം വിട്ടുകൊടുത്തതിനെതിരെ പരാതി
സ്‌കൂൾ മതിൽ പൊളിച്ചത് 'സംഭവിച്ചുപോയി' എന്നായിരുന്നു സർക്കാരിന്റെ മറുപടി. നവകേരള സദസ്സുമായി ബന്ധപ്പെട്ടു മതിലുകൾ പൊളിക്കുന്നതായി കേൾക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ പരാമർശത്തിന് മതിലുകൾ പുനർനിർമിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിന്നാലെ, പൊതുഖജനാവിലുള്ള പണം അല്ലേ ചെലവഴിക്കുന്നതെന്നു കോടതി ചോദിച്ചു.
ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശം നൽകി. നവകേരള സദസിന്റെ നോഡൽ ഓഫീസറായ ജില്ലാ കളക്‌ടറും ദേവസ്വം ബോർഡും ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.
advertisement
ഡിസംബർ 18 നാണ് ഇവിടെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രമൈതാനം പരിപാടിക്കായി വിട്ടുനൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശിയായ ജയകുമാർ, മൈനാഗപ്പള്ളി സ്വദേശിയായ ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹർജി നൽകിയത്.