'പോപ്പ്' മൈതാനം പോലെ പിണറായിയുടെ പാദം പതിഞ്ഞ മൈതാനം 'നവകേരള സദസ്സ് മൈതാനം' എന്നറിയപ്പെടട്ടെ; മന്ത്രി വി.എന്‍ വാസവന്‍

Last Updated:

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടന്ന പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനമാണ്  'നവകേരള സദസ് മൈതാനം' എന്ന പേരില്‍ അറിയപ്പെടട്ടെയെന്ന് മന്ത്രി പ്രസംഗത്തിനിടെ  പറഞ്ഞത്. 

കോട്ടയം: കോട്ടയത്ത് മാര്‍പാപ്പ പങ്കെടുക്കുത്ത പരിപാടി നടന്ന മൈതാനം 'പോപ്പ് മൈതാനം' എന്നറിയപ്പെട്ടതു പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദസ്പര്‍ശമേറ്റ മൈതാനം 'നവകേരള സദസ് മൈതാനം' എന്ന പേരില്‍ ഭാവിയില്‍ അറിയപ്പെടട്ടെയെന്ന് മന്ത്രി വി.എന്‍ വാസവന്‍. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടന്ന പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനമാണ്  'നവകേരള സദസ് മൈതാനം' എന്ന പേരില്‍ അറിയപ്പെടട്ടെയെന്ന് മന്ത്രി പ്രസംഗത്തിനിടെ  പറഞ്ഞത്.
നവകേരള സദസ്സിന് നേരെ തിരുവനന്തപുരം വരെ കല്ലെറിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസുകാരോടും കല്ലെറിയുന്നവരോടും പറയാനുള്ളത് പൊന്‍കുന്നത്തുകാര്‍ തുമ്മിയാല്‍ തെറിക്കാനുള്ളത്ര യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് എറിയാന്‍ മുന്നോട്ട് വരുന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
advertisement
ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. ബഹിഷ്‌കരിക്കാന്‍ പറയുന്തോറും ഓരോ സദസും ആള്‍ബലം കൂടുകയാണ്. നിരവധി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലെ നവകേരള സദസ് പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും സംഘവും ഏറ്റുമാനൂര്‍, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം മണ്ഡലങ്ങളിലെ പരിപാടികളാണ് ഇന്ന് പങ്കെടുക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോപ്പ്' മൈതാനം പോലെ പിണറായിയുടെ പാദം പതിഞ്ഞ മൈതാനം 'നവകേരള സദസ്സ് മൈതാനം' എന്നറിയപ്പെടട്ടെ; മന്ത്രി വി.എന്‍ വാസവന്‍
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement