സ്പോൺസർമാരുടെ മുഖം പ്രദർശിപ്പിക്കാനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ചവ എത്രയും വേഗം നീക്കം ചെയ്യാൻ നിർദേശം നൽകി.
പൊതുസ്ഥലങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് കോടതി നേരത്തെ തന്നെ തടഞ്ഞിട്ടുള്ളതാണ്. എന്നാൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് അമിക്കസ് ക്യുറി വഴി കോടതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ എല്ലാ അനധികൃത ബോർഡുകളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി അധികൃതർക്ക് കർശന നിർദേശം നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 19, 2026 7:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരഞ്ഞെടുപ്പൊന്നുമല്ലല്ലോ?'ആറ്റുകാൽ പൊങ്കാല അനധികൃത ഫ്ലെക്സ് ബോഡുകൾക്കെതിരെ ഹൈക്കോടതി
