സമ്മാനത്തുകയ്ക്ക് അര്‍ഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണ് ഹര്‍ജിക്കാരി സമര്‍പ്പിച്ചതെന്നും ഹര്‍ജിക്കാരിക്കെതിരെ കേസ് നടപടികളൊന്നും നിലവിലില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സമ്മാനം ലഭിച്ച 65 ലക്ഷം രൂപ ഇവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ കൈമാറണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
2015 ല്‍ ഷിത എടുത്ത ഒരു ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചത്. എന്നാൽ കണ്ണൂരിൽ ലോട്ടറി ഏജൻസി നടത്തിയിരുന്ന ഷിതയുടെ ഭർത്താവ് മുരളീധരൻ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് കേസെടുത്തിരുന്നു. ഇതേ തുടർന്ന് മുരളീധരന്‍റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍റെ ഭാര്യ ഷിതയ്ക്ക് ലോട്ടറിയടിച്ച സമ്മാന തുക സർക്കാർ തടഞ്ഞുവെച്ചത്.
advertisement
മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം
കോട്ടയം: അമ്മയുമായി വഴക്കുണ്ടാക്കി ഒതളങ്ങ കഴിച്ച യുവതിയേയും രണ്ടു മക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിയായ യുവതിയെയും അഞ്ചു വയസും എട്ടു മാസവും പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയുടെയും ഇളയ കുഞ്ഞിന്റെയും ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് 24 കാരിയായ യുവതി മക്കളുമായി ഒതളങ്ങ കഴിച്ചത്. രാത്രി അവശനിലയില്‍ കണ്ടെത്തിയ മകളെയും ഇളയ കുഞ്ഞിനേയും അമ്മ തന്നെയാണ് വാഹനം വിളിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്. മൂത്ത മകള്‍ക്കും ഒതളങ്ങ നല്‍കിയിട്ടുണ്ടെന്നു യുവതി പറഞ്ഞതിനെ തുടര്‍ന്ന് പോലിസ് വീട്ടിലെത്തി ഈ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുന്നാമത്തെ ഭര്‍ത്താവിനൊപ്പം പാലരാമപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവതി അവധി ദിവസങ്ങളിൽ അമ്മയുടെ അടുത്തു കുഞ്ഞുങ്ങളുമായി എത്തി താമസിക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ യുവതി എത്തിയപ്പോൾ ഇവരുടെ അടുപ്പക്കാരായ ചില ചെറുപ്പക്കാർ കാണാൻ എത്തിയിരുന്നു. യുവതിയുടെ പഴയകാല സുഹൃത്തുക്കളാണിവർ. ഇവർ വീട്ടിലെത്തുന്നത് യുവതിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മുമ്പും വഴക്കുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞ് അമ്മയും മകളും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് യുവതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോറിൽ ഒതളങ്ങ ചേർത്ത് മക്കൾക്ക് നൽകിയ ശേഷമാണ് യുവതി കഴിച്ചതെന്ന് വ്യക്തമായി.
യുവതിയും അമ്മയും തമ്മിലുള്ള വഴക്ക് നേരത്തെ പൊലീസിന് മുന്നിൽ പരാതിയായി എത്തിയിരുന്നു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽവെച്ച് ഉണ്ടായ ഒത്തുതീർപ്പ് പ്രകാരം ഈ മാസം 30 വരെ വാഴമനയിലെ വീട്ടിൽ യുവതി താമസിക്കട്ടെയെന്ന് പൊലീസ് അമ്മയോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇവർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ വീണ്ടും ഇരുവരും തമ്മി. വഴക്ക് ഉണ്ടായതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
