TRENDING:

'ഭക്തരുടെ താല്പര്യം സംരക്ഷിക്കും'; കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം നിർത്തിവെക്കാൻ ഹൈക്കോടതി

Last Updated:

അരവണ ഉണ്ടാക്കുമ്പോൾ കീടനാശിനി ഇല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം നിർത്തിവെക്കാൻ ഹൈക്കോടി ഉത്തരവ്. പുതിയ അരവണ ഉണ്ടാക്കുമ്പോൾ കീടനാശിനി ഇല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തരുടെ താല്പര്യം സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ടെന്നും കോടതി പറഞ്ഞു.
advertisement

സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥൻ ഇക്കാര്യം ഉറപ്പ് വരുത്തണം. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. മറ്റ് ഗുണമേന്മ ഉള്ള ഏലയ്ക്ക ഉപയോഗിച്ച് വേറെ അരവണ തയ്യാറാക്കി തിരുവിതാംകൂർ ദേവസ്വത്തിന് ഭക്തർക്ക് വിൽക്കാൻ ഈ ഉത്തരവ് തടസ്സമില്ല. ശബരിമലയിലെ ഫുഡ് സേഫ്റ്റി ഓഫീസർ വീണ്ടും അരവണ സാമ്പിൾ തിരുവനന്തപുരത്തെ അനലിറ്റിക്കൽ ലാബിലേക്ക് അയക്കണം. ഇതിന്റെ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Also Read-ശബരിമല അരവണ ഭക്ഷ്യയോഗ്യമല്ല; ഏലക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയിൽ

advertisement

ശബരിമല അരവണയിലെ ഏലക്കയിൽ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോരിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കണ്ടെത്തിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോർട്ടല്‍ പറയുന്നുണ്ട്.

കുഴിമന്തി വിഷബാധയും കോടതി പരാമർശിച്ചു. കേരളത്തിൽ എല്ലാ ദിവസവും ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്ന് സർക്കാരിനോട് ആലോചിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭക്തരുടെ താല്പര്യം സംരക്ഷിക്കും'; കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം നിർത്തിവെക്കാൻ ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories