TRENDING:

ആർഎസ്എസ് പ്രവർത്തകന്റെ 'വെളിപ്പെടുത്തൽ'; തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈക്കോടതി ഉത്തരവ്​

Last Updated:

സഹോദരൻ അബ്​ദുൽ സത്താറിന്റെ ഹർജി പരിഗണിച്ചാണ്​ ഹൈക്കോടതി തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈക്കോടതി ഉത്തരവ്​. സഹോദരൻ അബ്​ദുൽ സത്താറിന്റെ ഹർജി പരിഗണിച്ചാണ്​ ഹൈക്കോടതി തീരുമാനം. സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. കൊലക്ക്​ പിന്നിൽ ആർ എസ്​ എസ്​ ആണെന്ന മൊഴിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹർജി സമർപ്പിച്ചത്​. കേസിൽ സിപിഎം നേതാക്കൾ വിചാരണ നേടുകയാണ്​.
Fazal Murder Case
Fazal Murder Case
advertisement

Also Read- ആലപ്പുഴയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; ഛർദ്ദിയും അതിസാരവും കൂടുന്നു

ഇരിങ്ങാലക്കുട സ്വദേശിയായ ആർ എസ്​ എസ്​ പ്രചാരകൻ ഉൾപ്പടെയുള്ളവർ ചേർന്ന്​ ഫസലിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആർ എസ്​ എസ്​ പ്രവർത്തകൻ സുബീഷിന്റേത് എന്ന പേരില്‍ പുറത്തുവന്ന വെളിപ്പെടുത്തൽ. സിപിഎം പ്രവർത്തക​രായ പടുവിലായിയിലെ കെ മോഹനൻ, കണ്ണവത്തെ പവിത്രൻ എന്നിവരെ വധിച്ച കേസുകളിലെ പ്രതി മാഹി ചെ​മ്പ്ര സ്വദേശി സുബീഷ്​ എന്ന കുപ്പി സുബീഷ്​ ഒരു ആർ എസ്​ എസ്​ നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്​ ഫസൽ വധക്കേസ്​ സംബന്ധിച്ച്​ വെളിപ്പെടുത്തലുണ്ടായത്​. ഈ സംഭാഷണം തന്റേതല്ലെന്ന്​ പിന്നീട്​ സുബീഷ്​ വ്യക്തമാക്കിയിരുന്നു.

advertisement

Also Read- Swami Prakashananda Passes Away| ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

ഫസലിനെ വധിച്ചതു താനുൾപ്പടെ ആർ എസ്​ എസ്​ സംഘമാണെന്നു മോഹനൻ വധക്കേസിൽ പൊലീസ്​ ചോദ്യം ചെയ്യലിനിടെ സുബീഷ്​ വെളിപ്പെടുത്തുന്നതിന്റെ വിഡിയോയും ഫസലിന്‍റെ സഹോദരൻ അബ്​ദുൽ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസിന്‍റെ സമ്മർദത്തിന്​ വഴങ്ങിയാണ്​ സുബീഷ്​ പിന്നീട്​ മൊഴി മാറ്റിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Also Read- കോഴിക്കോട്ടും മരംകൊള്ള; അറിഞ്ഞില്ലെന്ന് വനം വകുപ്പ്

advertisement

തലശ്ശേരി ജെ ടി റോഡിൽ 2006 ഒക്​ടോബർ 22ന്​ പുലർച്ചെയാണ്​ ഫസൽ കൊല്ലപ്പെടുന്നത്​. സിപിഎം വിട്ട് എസ്ഡിപിഐയിൽ ചേർന്ന ഫസലിനെ വധിച്ച കേസിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ്​ അംഗം കാരായി രാജൻ, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവരും പ്രതികളായിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലാണ് താമസം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോടതി വിധിയെ സിപിഎം നേതാവ് പി ജയരാജനും കാരായി രാജനും സ്വാഗതം ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർഎസ്എസ് പ്രവർത്തകന്റെ 'വെളിപ്പെടുത്തൽ'; തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈക്കോടതി ഉത്തരവ്​
Open in App
Home
Video
Impact Shorts
Web Stories