Also Read- Special Marriage Act | എന്താണ് സ്പെഷ്യൽ മാര്യേജ് ആക്ട്? നിങ്ങൾ അറിയേണ്ടതെല്ലാം
താന്‍ ആരുടേയും തടങ്കലില്‍ അല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ചത്. മാതാപിതാക്കളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മകളെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണ്, അതുകൊണ്ടാണ് ഷെജിനെ വിവാഹം ചെയ്‌തെന്ന് അഭിഭാഷകന്‍ മുഖേനെ ജോസഫ് കോടതിയിയെ അറിയിച്ചു.
advertisement
മകൾ രാജ്യം വിട്ടു പോയേക്കുമെന്നു മാതാപിതാക്കൾ ആശങ്കപ്പെട്ടു. നിലവിൽ അതിനു സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. പെൺകുട്ടിക്കു സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായിട്ടുണ്ടെന്നു പറഞ്ഞ കോടതി, ജോയ്സനയെ ഷെജിനൊപ്പം അയച്ച് മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജോയ്സ്നയെ 19ന് ഹാജരാക്കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.
അഭിഭാഷകർക്കൊപ്പമായിരുന്നു ഷെജിനും ജോയ്സനയും രാവിലെ കോടതിയിൽ ഹാജരായത്. മകളെ കാണാനില്ലെന്നു കാണിച്ച് ജോയ്സനയുടെ പിതാവ് ജോസഫാണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്നു നേരത്തെ ജോയ്സന താമരശേരി കോടതിയിൽ ഹാജരായിരുന്നു. സാങ്കേതിക നടപടി ക്രമം എന്ന നിലയിലാണ് ഇന്നു ഹൈക്കോടതിയിൽ ഹാജരായത്. ഇരുവരും ആലപ്പുഴയിൽ ഷെജിന്റെ പിതാവിന്റെ വീട്ടിലാണ് താമസിച്ചു വരുന്നത്.
