ആലപ്പുഴ: കോണ്‍ഗ്രസിന്റെ (congress) മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പരാജയപെട്ടുവെന്ന് കെവി തോമസ് (Kv Thomas ) ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല. കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് പരമ്പരാഗത രീതിയുണ്ട്. 50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് പറഞ്ഞു. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യ്തിട്ടില്ല.
കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്നു താന്‍ കരുതുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഷപ്പ് ഹൗസ് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ല സൗഹൃദ സന്ദർശനമാണെന്നും കെവി തോമസ് പറഞ്ഞു.
Ramesh Chennithala | 'മുഖ്യമന്ത്രി രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള് കൊടുത്തിട്ട് 'ചാമ്പിക്കോ' എന്നുപറയുന്നു'; രമേശ് ചെന്നിത്തല
പാലക്കാട്(Palakkad) കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ച് രമേശ് ചെന്നിത്തല(Ramesh Chennithala). രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള് കൊടുത്തിട്ട് 'ചാമ്പിക്കോ' എന്നുപറയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി വിജയന് മുഖ്യമന്ത്രിയായതിനു ശേഷം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്.
രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്വം സര്‍ക്കാരിനും പോലീസിനും ആഭ്യന്തരവകുപ്പിനുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.