Also Read-Ramsi Suicide Case| റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
എതിര്‍ സത്യവാങ്മൂലം നല്‍കാതെ അപേക്ഷ പരിഗണിക്കാന്‍ ആകില്ല എന്ന് ചൂണ്ടികാട്ടിയാണ് സിബിഐ അപേക്ഷ കോടതി തള്ളിയത്. എതിര്‍ സത്യവാങ്മൂലം നല്‍കിയ ശേഷം സിബിഐയ്ക്ക് പുതിയ അപേക്ഷ നല്‍കാമെന്നും കോടതി നിരീക്ഷിച്ചു. സിബിഐ ശ്രമിക്കുന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചത്. സിബിഐ യുടെ വിശദ പരിശോധനയ്ക്കായി എതിര്‍ സത്യവാങ്മൂലം ഡല്‍ഹിയ്ക്ക് അയച്ചിരിക്കുക ആണെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചു.
advertisement
അതേസമയം കേന്ദ്ര - സംസ്ഥാന പോരില്‍ ബലിയാടാവുകയാണെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. കേസ് എത്രയും വേഗം പരിഗണിക്കണം എന്ന് സന്തോഷ് ഈപ്പനും കോടതിയോട് ആവശ്യപ്പെട്ടു.
നേരത്തെ ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെയുള്ള സിബിഐ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. യുണിടാക്കിനെതിരെ അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ കോടതി ഇടപടെല്‍ അന്വേഷണത്തെ ബാധിച്ചെന്നു കാട്ടിയാണ്സിബിഐ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്