Ramsi Suicide Case| റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

Last Updated:

പ്രോസിക്യൂഷൻ വാദം പരിഗണിച്ച് മുൻകൂർ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തതു. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. വരൻ്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, അസറുദീൻ്റെയും അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിൻ്റെയും മാതാപിതാക്കൾ എന്നിവർക്ക് കൊല്ലം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ വാദം പരിഗണിച്ച് മുൻകൂർ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തതു. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. നടി ഉൾപ്പെടെയുള്ളവരെ ഏത് സമയത്തും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകും. ആവശ്യമെങ്കിൽ  അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല.
advertisement
ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെ നടി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യാതെ നടിയെ അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുമായിവിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ റംസിയെ ഒഴിവാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ  സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വഴിയൊരുക്കിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Ramsi Suicide Case| റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement