• HOME
 • »
 • NEWS
 • »
 • kerala
 • »
 • CBI in Life Mission| ലൈഫ് മിഷൻ പദ്ധതിയിൽ നടന്നത് അധോലോക ഇടപാടെന്ന് സിബിഐ ഹൈക്കോടതിയിൽ

CBI in Life Mission| ലൈഫ് മിഷൻ പദ്ധതിയിൽ നടന്നത് അധോലോക ഇടപാടെന്ന് സിബിഐ ഹൈക്കോടതിയിൽ

സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമെന്ന് സർക്കാർ വാദിച്ചു.

News18 Malayalam

News18 Malayalam

 • Share this:
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അധോലോക ഇടപാടാണ് നടന്നതെന്ന് സിബിഐ ഹൈക്കോടതിയില്‍. ലൈഫ് മിഷനും റെഡ്ക്രസന്റുമായി ഉണ്ടാക്കിയ  ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍  സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്നും സിബിഐ.  കേസ് ഡയറി നാളെ ഹജാരാക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമെന്ന് സര്‍ക്കാര്‍ വാദിച്ചു. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍  മാറ്റി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം തടയണമെന്ന സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികളിലാണ്  ഹൈക്കോടതിയില്‍ വാദം നടന്നത്.

Also Read- മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ വിടവാങ്ങി; കാനായി കുഞ്ഞിരാമന്റെ വിഖ്യാതശില്പത്തിന് ഊർജമായ വനിത

സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ ഉയര്‍ത്തിയ വാദങ്ങള്‍....

 • ലൈഫ് മിഷന് വിദേശത്തു നിന്ന് പണം ലഭിച്ചിട്ടില്ല,  റെഡ് ക്രെസെന്റ് ആണ് യൂണിടാകിനെ നിയമിച്ചത്

 • സര്‍ക്കാര്‍ ഭൂമി നല്‍കുക മാത്രം ആണ് ചെയ്തത്,ഇത് ജനതാത്പര്യം മുന്‍നിര്‍ത്തിയാണ്.

 • റെഡ് ക്രെസെന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ന്‍ വെഞ്ച്വേഴ്സിനും പണം നല്‍കിയത്. ഇക്കാര്യം ബാങ്ക് രേഖകളില്‍  വ്യക്തമാണ്.

 • സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നു.

 • വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘനം അന്വേഷിക്കുന്ന ചട്ടത്തിന്റെ പരിധിയില്‍ ഈ ഇടപാട് വരുന്നില്ല.

 • ഇത് കള്ളപ്പണം വെളുപ്പിക്കലോ,  ഹവാലായോ അല്ല.

 • പ്രളയബാധിതര്‍ക്കുള്ള ഭവന പദ്ധതിയ്ക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയായത്.

 • സര്‍ക്കാരിന് പങ്കെന്നത് രാഷ്ട്രീയ ആരോപണം മാത്രം. പ്രാഥമിക അന്വേഷണം പോലും സിബിഐ നടത്തിയില്ല.

 • സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ്.


സര്‍ക്കാരിന്റെ വാദങ്ങളെ എതിര്‍ത്തുകൊണ്ടാണ് സിബിഐ  അധോലോക ഇടപാടാണ് നടന്നതെന്ന് വെളിപ്പെടുത്തിയത്.

സിബിഐയുടെ മറ്റ് വാദങ്ങള്‍ ഇങ്ങനെ...

 • കരാര്‍ യൂണിടാക്കിന് കിട്ടിയത് തന്നെ വലിയ ഗൂഢാലോചനയാണ്.

 • ആകെ തുകയുടെ 30 ശതമാനത്തോളം കമ്മീഷനായി വാങ്ങി, യുഎഇ കോണ്‍സല്‍ ജനറല്‍ അടക്കം വീതിച്ചെടുത്തു.

 • പദ്ധതിയുടെ എം ഒ യു ഹൈജാക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ്.

 • ധാരണാപത്രം ലൈഫ് മിഷനുമായതിനാല്‍ യൂണിടാക് പണം വാങ്ങിയത് ഒരു കണ്‍കെട്ട് വിദ്യയാണ്.

 • കരാറുമായി ബന്ധപ്പെട്ട് യൂണിടാക് ജീവനക്കാര്‍ ആദ്യം കണ്ടത് സന്ദീപ് നായരെയാണ്. സരിത്,  സന്ദീപ്,  സ്വപ്ന എന്നിവരുമായി കരാര്‍ ഒപ്പിടും മുന്‍പ് കൂടികാഴ്ച നടത്തി.

 • യൂണിടാകിന്  എല്ലാ സഹായവും നല്‍കാന്‍ ശിവശങ്കര്‍ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു. ‌

 • കള്ളക്കടത്തുകാരുടെ സഹായത്തോടെ  വിദേശത്തു നിന്ന് പണം യൂണിടാക് സ്വീകരിച്ചത് വളരെ ഗൗരവമായ സ്ഥിതി വിശേഷമാണ്. സന്തോഷ് ഈപ്പനെ സ്വപ്നയും ശിവശങ്കറും ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണെന്നും സിബിഐ.


Also Read- 'ക്രാക്സ്' ഇവിടെ ഹാപ്പിയാണ്; കോവിഡ് കാലത്ത് അതിഥിയായെത്തിയ കാക്ക കുഞ്ഞ് കുടുംബാംഗമായ കഥ

യുണിടെക്കിന്റെ വാദം ..

 • രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടാണ്.

 • നിയമപരമായ തരത്തിലുള്ള അന്വേഷണം നേരിടാന്‍ തയാറാണ്.

 • രാഷ്ട്രീയ വൈര്യത്തിന്റെ ഇരയാണ് താനെന്നും സന്തോഷ് ഈപ്പന്‍


അനില്‍ അക്കരെയുടെ വാദം...

 • എഫ്‌സിആർഎ ലംഘനമുണ്ടായിട്ടുണ്ട്.

 • വിശദമായ അന്വേഷണം അനിവാര്യമാണ്.

 • രാഷ്ട്രീയ പ്രേരിതം എന്ന ആരോപണം ശരിയല്ല.

Published by:Rajesh V
First published: