TRENDING:

ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ

Last Updated:

ആയിരത്തോളം പേരാണ് അരി വാങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്‌. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി.
advertisement

10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. ബി.ജെ.പി.യുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപന നടത്തുന്നത്. അഞ്ചാം പീടികയിൽ സി.വി. സുമേഷ്, പി.ആർ. രാജൻ, അരുൺ കൈതപ്രം, റജീവ് കല്യാശ്ശേരി, സത്യൻ കരിക്കൻ, പ്രകാശൻ കീച്ചേരി, ഒ.പി. രതീഷ് എന്നിവർ നേതൃത്വംനൽകി.

Also read-കിലോയ്ക്ക് 29 രൂപയ്ക്ക് ഭാരത് അരി; വിതരണം വാനുകളിൽ, ഇ-കൊമേഴ്സ് സൈറ്റുകളിലും ഉടൻ

എന്താണ് ‘ഭാരത് അരി’ ?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാധാരണ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭാരത് അരിയുടെ ചില്ലറ വില്പന ആരംഭിക്കാനാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികള്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
Open in App
Home
Video
Impact Shorts
Web Stories