കിലോയ്ക്ക് 29 രൂപയ്ക്ക് ഭാരത് അരി; വിതരണം വാനുകളിൽ, ഇ-കൊമേഴ്സ് സൈറ്റുകളിലും ഉടൻ

Last Updated:

പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്

പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ ' ഭാരത് അരി ' പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തില്‍ ആണ് ആശ്വാസമായി പുതിയ തീരുമാനം. 5 കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയില്‍ വിൽക്കുന്നത്. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍ ആണ് ഭാരത് അരി ഔദ്യോഗികമായി പുറത്തിറക്കിയത്. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം ( OMSS) വഴി ഉപഭോക്താക്കൾക്ക് ഒരേ നിരക്കിൽ അരി വിതരണം ചെയ്തതിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് അരിയുടെ ചില്ലറ വില്പനയ്ക്കും കേന്ദ്രം തയ്യാറായത്.
എന്താണ് 'ഭാരത് അരി' ?
സാധാരണ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭാരത് അരിയുടെ ചില്ലറ വില്പന ആരംഭിക്കാനാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികള്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്.
advertisement
നിലവിൽ ചില്ലറ വിൽപ്പനക്കായി അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുകൾ ഉണ്ടായിട്ടും കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും അരിയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കൂടാതെ മൂന്ന് കേന്ദ്ര സഹകരണ ഏജൻസിയുടെയും ഫിസിക്കൽ ഔട്ട്‌ലെറ്റുകളില്‍ നിന്നും മൊബൈല്‍ വാനുകളിൽ നിന്നും ഭാരത് അരി വാങ്ങാം. ഇതിനുപുറമെ ഇ -കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള മറ്റ് റീട്ടെയിൽ ശൃംഖലകളിലൂടെയും അരി ഉടൻ ലഭ്യമാകും.
advertisement
സബ്സിഡി നിരക്കിൽ വിൽക്കുന്ന മറ്റ് സാധനങ്ങൾ
കഴിഞ്ഞ വർഷം നവംബറില്‍ കേന്ദ്രം 'ഭാരത് ആട്ട' എന്ന ബ്രാൻഡില്‍ സബ്‌സിഡിയുള്ള ഗോതമ്പ് വില്‍പ്പനയും ആരംഭിച്ചിരുന്നു. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈല്‍ വാനുകള്‍ വഴിയും രാജ്യത്തുടനീളമുള്ള 2,000-ഓളം ഔട്ട്‌ലെറ്റുകള്‍ വഴിയും ആണ് ഇതിന്റെ വിതരണം നടക്കുന്നത്. അതോടൊപ്പം ഗോതമ്പിന് പുറമെ, കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് പരിപ്പും 25 രൂപയ്ക്ക് ഉള്ളിയും കേന്ദ്രം വില്‍ക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കിലോയ്ക്ക് 29 രൂപയ്ക്ക് ഭാരത് അരി; വിതരണം വാനുകളിൽ, ഇ-കൊമേഴ്സ് സൈറ്റുകളിലും ഉടൻ
Next Article
advertisement
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
  • സുന്ദർ സി. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം തലൈവർ 173ൽ നിന്ന് പിന്മാറി.

  • രജനീകാന്ത്, കമൽ ഹാസൻ എന്നിവർ ഒന്നിച്ചഭിനയിക്കുന്ന തലൈവർ 173, 2027 പൊങ്കലിൽ റിലീസ് ചെയ്യും.

  • ജയിലർ 2 ലും രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തും, അനിരുദ്ധ് രവിചന്ദർ സംഗീതം.

View All
advertisement