ഇന്ന് രണ്ടു പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് തലസ്ഥാനത്ത് ഉള്ളത്.
1.ലോക മാതൃഭാഷ ദിനം – മലയാണ്മ, ക്രാഫ്റ്റ് വില്ലേജ്, വെള്ളാർ (12 pm)
2. അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാന തല വിതരണോദ്ഘാടനം, അയ്യങ്കാളി ഹാൾ( 3.30 pm)
കഴക്കൂട്ടം കോവളം ബൈപാസ് വഴിയിലാണ് ആദ്യ പരിപാടി നടക്കുന്ന ക്രാഫ്റ്റ് വില്ലേജ്. വിമാനത്താവളത്തിൽ നിന്നും ഏതാണ്ട് 12 കിലോമീറ്റർ ദൂരം വരും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ധന മന്ത്രി കെ. എൻ ബാലഗോപാൽ എന്നിവരും പരിപാടിയിൽ ഉണ്ട് . തിരുവനന്തപുരം വിമാനത്താവളം – വെള്ളാർ റോഡിൽ പോലീസിനെ വിന്യസിച്ചു. ഓരോ നൂറു മീറ്ററിനിടയിലും, ജങ്ഷനുകളിലും പൊലീസ് സാന്നിധ്യം ശക്തമാണ്.
advertisement
ക്രാഫ്റ്റ് വില്ലേജിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ അകലെയാണ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.
അദ്ദേഹത്തിന്റെ ഇന്നത്തെ രണ്ടാമത്തെ പ്രധാന പരിപാടി നഗര ഹൃദയത്തിൽ ഉള്ള അയ്യൻകാളി ഹാളിൽ ആണ്. ഔദ്യോഗിക വസതിയിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരം.
യൂത്ത്കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുന്നത്.
യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്.