കാസർഗോഡ്: പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. 15 ഡിവൈഎസ്പിമാരും 40 സിഐമാരും ഉൾപ്പെടെ 911 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കണ്ണൂർ, വയനട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുന്നത്.
ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി പ്രധാനമായും അഞ്ച് പരിപാടികളിൽ പങ്കെടുന്നുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ
കഴിഞ്ഞദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.