TRENDING:

കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർത്ഥിയെ പൊലീസ് പിടികൂടി

Last Updated:

പിഎസ്‌സി വിജിലൻസ് വിഭാഗം കോപ്പിയടി പിടിച്ചതിനെത്തുടർന്ന് ഉദ്യോഗാർത്ഥി പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ശനിയാഴ്ച നടന്ന  സെക്രട്ടേറിയേറ്റ് ഓഫീസ് അസിസ്റ്റന്‍റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി പിഎസ്‌സി വിജിലൻസ് വിഭാഗം കയ്യോടെ പിടികൂടിയത്.  പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. ഷര്‍ട്ടിന്‍റെ കോളറില്‍ മൈക്രോ ക്യാമറ വച്ച് ചോദ്യങ്ങള്‍ പുറത്തേക്ക് നല്‍കി ഹെഡ് സെറ്റിലുടെ ഉത്തരങ്ങള്‍ ശേഖരിച്ചാണ് കോപ്പിയടിച്ചത്.
News18
News18
advertisement

പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. കോപ്പിയടി പിടിക്കപ്പെട്ടതിനെത്തുടർന്ന് സ്കുളിൽ നിന്നും ഇറങ്ങി ഓടിയ ഉദ്യോഗാർത്ഥിയെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഇയാൾ കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി. മുഹമ്മദ് സഹദ് നേരത്തെ തന്നെ പി.എസ്.സി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർത്ഥിയെ പൊലീസ് പിടികൂടി
Open in App
Home
Video
Impact Shorts
Web Stories