റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും. കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടിയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
Also Read-Explained | കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമോ? സുപ്രീംകോടതി പറഞ്ഞതെന്ത്?
ആന്റണി രാജുവിന്‍റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നു സർക്കാർ വ്യക്തമാക്കി. ഹർജിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ട്. എന്നാല്‍ ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണോ എന്ന് കോടതി ചോദിച്ചു.
advertisement
Also Read-10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ NSS സുപ്രീം കോടതിയിൽ
ഹർജി രണ്ടാഴ്ടയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി ആന്റണി രാജു തയ്യാറായില്ല. കോടതിയിലിരിക്കുന്ന കേസായിതിനാല്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി അറിയിച്ചു.
Also Read-കോർപ്പറേഷൻ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു; കൊല്ലത്ത് തട്ടിപ്പെന്ന് സംശയം
1994 ലാണ് സംഭവുമുണ്ടാകുന്നത്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളില്‍ എല്ലാവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേല്‍ പ്രായമുള്ളവരും.