കോർപ്പറേഷൻ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു; കൊല്ലത്ത് തട്ടിപ്പെന്ന് സംശയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മാർച്ച് ഒന്നു മുതൽ 31 വരെ എബിസി പദ്ധതി വഴി 800 തെരുവുനായകളെ വന്ധ്യകരിച്ചെന്നാണ് പറയുന്നത്.
കൊല്ലം: മൂന്നു മാസം മുൻപ് വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു. കോര്‍പ്പറേഷൻ നടത്തിയ എബിസി പദ്ധതിയുടെ ഭാഗമായി പോളയത്തോട് കോര്‍പ്പറേഷൻ വ്യാപാര സമുച്ചയത്തിന് മുന്നിൽ നിന്ന് പിടിച്ചുകൊണ്ടുപോയ നായ കഴിഞ്ഞദിവസം പ്രസവിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. വന്ധ്യകരണത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് നായയെ തിരികെ കൊണ്ടുവന്നുവിട്ടത്.
വന്ധ്യകരണം നടത്തിയ നായകളുടെ ചെവി വി ആകൃതിയിൽ മിറിക്കാറുണ്ട്. പ്രസവിച്ച നായയുടെ ചെവിയിലും ഇത്തരത്തില്‍ മുറിച്ചിട്ടുണ്ട്. മുണ്ടയ്ക്കൽ, ഉളിയക്കോവിൽ എന്നിവിടങ്ങളിലും വന്ധ്യകരണം നടത്തിയ നായ്ക്കൾ പ്രസവിച്ചതായി ആരോപണം ഉയരുന്നുണ്ട്.
മാർച്ച് ഒന്നു മുതൽ 31 വരെ എബിസി പദ്ധതി വഴി 800 തെരുവുനായകളെ വന്ധ്യകരിച്ചെന്നാണ് പറയുന്നത്. ഒരു നായയെ വന്ധ്യംകരിക്കുന്നതിനായി 1200 രൂപ ചെലവാണ് വരുന്നത്. നായകളെ പിടിച്ചുകൊണ്ടുപോയി ശസ്ത്രക്രിയ നടത്താതെ ചെവി മുറിച്ച് അടയാളപ്പെടുത്തി തിരികെ വിട്ടാതാകാൻ സാധ്യതയുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
advertisement
കാണാതായ പന്ത്രണ്ടുകാരിയെ പൊന്തക്കാട്ടില്‍ തലപൊട്ടി ചോരയൊലിച്ച നിലയില്‍ കണ്ട സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം: കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടിൽ തലപൊട്ടി ചൊരയൊലിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് വെമ്പായം പെരുമ്പാവൂരിലെ റോഡരികിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പൊന്തക്കാട്ടിൽ നിന്ന് അനക്കം കേട്ടു നോക്കിയ വഴിയാത്രക്കാരാണ് പെൺകുട്ടിയെ ചോരയൊലിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിപ്പടർപ്പുകളിൽ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടിലെ സ്ത്രീകളെ വിളിച്ചുവരുത്തുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
advertisement
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് രാത്രി മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായത് എങ്ങനെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല. പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2022 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോർപ്പറേഷൻ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു; കൊല്ലത്ത് തട്ടിപ്പെന്ന് സംശയം