10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ NSS സുപ്രീം കോടതിയിൽ
10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ NSS സുപ്രീം കോടതിയിൽ
ന്യൂനപക്ഷ, പിന്നാക്ക ഇതര സമുദായങ്ങൾക്ക് നൽകിയിട്ടുള്ള പത്തു ശതമാനം സംവരണം മുന്നാക്ക വിഭാഗ സ്കൂളുകൾക്ക് അവകാശപ്പെട്ട സംവരണമാണെന്ന് എൻഎസ്എസ്
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
Last Updated :
Share this:
കോട്ടയം: പത്തു ശതമാനം സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎസ്എസ്. ന്യൂനപക്ഷ, പിന്നാക്ക ഇതര സമുദായങ്ങൾക്ക് നൽകിയിട്ടുള്ള പത്തു ശതമാനം സംവരണം മുന്നാക്ക വിഭാഗ സ്കൂളുകൾക്ക് അവകാശപ്പെട്ട സംവരണമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു.
ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകൾക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാർ കണക്കനുസരിച്ച് ആകെയുള്ള എയ്ഡഡ് സ്കൂളുകളിൽ മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകൾ പത്തു ശതമാനത്തിൽ കുറവാണ്. സമുദായ സംവരണം ഇല്ലാതാക്കുന്നത് ആ വിഭാഗത്തിൽപെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന് സുകുമാരൻ നായർ പറഞ്ഞു.
ഇതിനാലാണ് കോടതി വിധിക്കെതിരെ അപ്പീൽ നല്‍കാൻ തീരുമാനിച്ചതെന്ന് സുകുമാരൻ നായർ പറഞ്ഞു. ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകൾക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തിയാണ് റദ്ദാക്കിയത്. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹയർ സെക്കന്‍ഡറി പ്രവേശനത്തിന് 20 % മാനേജ്‌മെന്റ് കോട്ട അനുവദിച്ചതിന് പിന്നാലെ പിന്നോക്ക സമുദായ മാനേജ്‌മെന്റ് സ്‌ക്കൂളുകൾക്ക് 20 % സീറ്റിലും അല്ലാത്തവർക്ക് 10 % സീറ്റിലും ബന്ധപ്പെട്ട സമുദായക്കാരായ വിദ്യാർഥികൾക്ക് മെറ്റിറ്റ് സീറ്റുകളിലും സംവരണം അനുവദിക്കാനായിരുന്നു സർക്കാറിന്റെ ഉത്തരവ്.
ഈ രണ്ട് വിഭാഗത്തിലും പെടാത്ത സമുദായമേതെന്ന് പ്രഖ്യാപിക്കാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് 20% മാനേജ്‌മെന്റ് കോട്ടയിൽ ഒഴികെ മുഴുവൻ സീറ്റിലും ഓപ്പൺ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തണം എന്നും സർക്കാർ ഉത്തരവിട്ടിരുന്നു. ജൂലൈ എഴിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.