TRENDING:

'ഷവർമ അല്ലിത് ശവവർമ; ആക്രാന്തംമൂത്ത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദു': കേസരി മുഖ്യപത്രാധിപർ

Last Updated:

'കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച്‌ കേരളത്തില്‍ അനേകം പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിശ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതിൽ വർമയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവർമയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തി ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു. ഷവര്‍മ കഴിച്ച് മരിക്കുന്നത് ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത്​ ശ്രീപാർവതി ദേവീക്ഷേത്രത്തിലെ വേദിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. ഷവർമ കഴിച്ച് മരിക്കുന്നവരിൽ മുഹമ്മദോ ആയിശയോ തോമസോ ഇല്ലെന്നും ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

പ്രസംഗത്തിൽ നിന്ന്- 'ആഹാരം തൃപ്തി തോന്നണമെന്നുണ്ടെങ്കിൽ ഇന്ന് അറേബ്യൻ ഫുഡ് കഴിക്കണം. ഇന്ന് രാത്രിഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്, ആ ഭക്ഷണങ്ങളുടെ പേരുകൾ നമുക്ക് ഇവിടെ ഓര്‍ത്തെടുക്കാൻപോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും പറയുന്നില്ല.

Also Read- 'വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദവും വിഘടനവാദവും പ്രചരിപ്പിക്കുന്നു': കേസരി മുഖ്യപത്രാധിപര്‍

പക്ഷേ കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നാസാദ്വാരങ്ങളില്‍ തുളച്ചു കടന്നുപോകുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നതു പോലെയാണ്. കഴിക്കുന്നത് 'ശവ' വര്‍മയാണ്'. കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച്‌ കേരളത്തില്‍ അനേകം പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിശ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതിൽ വർമയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവർമയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്.''

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റാപ്പർ വേടനെതിരെയും എൻ ആർ മധു വിമർശനം ഉന്നയിച്ചു. റാപ്പര്‍ വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നും വേടന്‍റേത്​ വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യമാണെന്നും വളർന്നുവരുന്ന തലമുറയുടെ മനസിലേക്ക്​ വിഷം കുത്തിവെക്കുന്ന കലാഭാസമായി ഇത്​ അരങ്ങുവാഴുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷവർമ അല്ലിത് ശവവർമ; ആക്രാന്തംമൂത്ത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദു': കേസരി മുഖ്യപത്രാധിപർ
Open in App
Home
Video
Impact Shorts
Web Stories