TRENDING:

ആദിവാസി വയോധികയുടെ മൃതദേഹം 8 മണിക്കൂർ ആശുപത്രിയിൽ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Last Updated:

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട് മണിക്കൂറെടുത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഇൻക്വസ്റ്റിന് പോലീസെത്താൻ വൈകിയതു കാരണം ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട് മണിക്കൂറെടുത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

കൂരാച്ചുണ്ട് പോലീസ് ഉദ്യോഗസ്ഥരും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയിൽ എത്തിയില്ല. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആ ശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്.

താമരശേരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയില്ലാത്തതു കാരണമാണ് മെഡിക്കൽ കോളേജിൽ രാത്രി തന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

advertisement

Also read: സ്വന്തം ബസിനടിയിൽപ്പെട്ട് ബസുടമ മരിച്ചു; ബസിൽ ചാടി കയറുന്നതിനിടെ പിടിവിട്ട് വീണു

തൃശൂർ: സ്വന്തം ബസിനടിയില്‍പ്പെട്ട് സ്വകാര്യ ബസുടമ ദാരുണമായി മരിച്ചു. തൃശൂർ. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.

advertisement

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കാൽ വഴുതി വീഴുകയായിരുന്നു.

കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Human Rights Commission case against dishonour to the corpse of elderly Adivasi woman. It took eight hours for the postmortem to begin as police came late

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദിവാസി വയോധികയുടെ മൃതദേഹം 8 മണിക്കൂർ ആശുപത്രിയിൽ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories