advertisement

സ്വന്തം ബസിനടിയിൽപ്പെട്ട് ബസുടമ മരിച്ചു; ബസിൽ ചാടി കയറുന്നതിനിടെ പിടിവിട്ട് വീണു

Last Updated:

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു

തൃശൂർ: സ്വന്തം ബസിനടിയില്‍പ്പെട്ട് സ്വകാര്യ ബസുടമ ദാരുണമായി മരിച്ചു. തൃശൂർ. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.
ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കാൽ വഴുതി വീഴുകയായിരുന്നു.
കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.
advertisement
ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടിട്ടു
ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിലിട്ടു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചെടുത്തുകൊണ്ടുവന്നത്. നായ തല കടിച്ചെടുത്ത് കൊണ്ടുപൊകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടന് മുന്നിൽ കൊണ്ടിട്ടത്. മരിച്ചയാളുടെ ബാക്കി ശരീരഭാഗങ്ങൾ ട്രാക്കില്‍ നിന്ന് കണ്ടെത്തി.
advertisement
ഇലവന്‌കുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ തല കൊണ്ടിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വന്തം ബസിനടിയിൽപ്പെട്ട് ബസുടമ മരിച്ചു; ബസിൽ ചാടി കയറുന്നതിനിടെ പിടിവിട്ട് വീണു
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement