മലപ്പുറം ജില്ലയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 14 മണിക്കൂറിനു ശേഷമാണ് ചികിത്സ ലഭിച്ചത്. ഞായറാഴ്ച ആയിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ എൻ.സി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ഷഹ് ല തൻസിക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടത്.
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
advertisement
ഷെഹ് ലയ്ക്ക് നേരത്തെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പിന്നീട് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും കൈയിൽ ഉണ്ടായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും അതിനു ശേഷം കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലും എത്തിയെങ്കിലും ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.
ആര്‍.ടി.പി.സി.ആര്‍ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ആശുപത്രികളിൽ നിന്ന് മടക്കി അയച്ചത്. വിവിധ ആശുപത്രികൾ കൈയൊഴിഞ്ഞതിനു ശേഷം അവസാനം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സ ലഭ്യമായത്. അവിടെ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രണ്ട് കുട്ടികളും മരിക്കുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉയർന്നത്. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി, മുക്കത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെല്ലാം ഇവർ ചികിത്സ തേടി അലഞ്ഞിരുന്നു.