HOME /NEWS /Kerala / 'പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ; പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ പ്രസക്തിയില്ല': കെ. മുരളീധരൻ

'പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ; പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ പ്രസക്തിയില്ല': കെ. മുരളീധരൻ

കെ. മുരളീധരൻ

കെ. മുരളീധരൻ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അവസരം നേതാക്കന്‍മാരുടെ പരസ്യ പ്രസ്താവനകള്‍ക്കൊണ്ട് ഇല്ലാതാവരുത്. അവര്‍ക്ക് പ്രായാസമുണ്ടാകുന്ന ഒരു നിലപാടും ഉണ്ടാവില്ലെന്നും മുരളീധരന്‍

  • Share this:

    കോഴിക്കോട്: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരായ നീരസം പരസ്യമാത്തി കെ. മുരളീധരൻ എം.പി. പാർട്ടിയിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട് . എന്നാൽ, ഒരു പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചനകളില്ല.പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരൻ  പറഞ്ഞു. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി യു.ഡി.എഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

    "പ്രചാരണ സമിതി അധ്യക്ഷനെന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാൻ താല്പര്യമില്ല. ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരും. നിരവധി നേതാക്കൾ കോൺ​ഗ്രസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ട്. കേരളം മുഴുവന്‍ ഓടിനടക്കാനുള്ള സമയമില്ല. എന്റെ പാര്‍ലമെന്റ് മണ്ഡലത്തിലും വട്ടിയൂര്‍ക്കാവിലും മാത്രമേ പ്രചാരണത്തിന് പോവുന്നുള്ളൂ. അങ്ങനെയൊരു സാഹചര്യത്തില്‍ സ്ഥാനം ആലങ്കാരികമായിട്ട് കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് രാജിക്കത്ത് കൊടുത്തത്"- മുരളീധരന്‍ പറഞ്ഞു.

    പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അവസരം നേതാക്കന്‍മാരുടെ പരസ്യ പ്രസ്താവനകള്‍ക്കൊണ്ട് ഇല്ലാതാവരുത്. ഞങ്ങളെയൊക്കെ ഈ സ്ഥാനത്ത് എത്തിക്കാന്‍ ആഹോരാത്രം പ്രവര്‍ത്തിച്ചവരാണ് പ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രായാസമുണ്ടാകുന്ന ഒരു നിലപാടും ഉണ്ടാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

    യു.ഡി.എഫിന് ഒരു പ്രതിസന്ധിയുമില്ല. ഞങ്ങളില്ലെങ്കിലും ഇഷ്ടം പോലെ നേതാക്കളുണ്ട്. യു.ഡി.എഫ് ജയിക്കുമെന്നതില്‍ സംശയമില്ല. ഞങ്ങളെ ഏല്‍പിച്ചത് ഡല്‍ഹിയിലെ കാര്യങ്ങള്‍ നോക്കാനാണ്. അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ട് അങ്കലാപ്പിന്റ പ്രശ്‌നമില്ലെന്നും മുരളീധരൻ പറഞ്ഞു.

    ഇതിനിടെ കെ.പി.സി പുനസംഘടനയിൽ എതിർപ്പുമായി എം.പിമാരും രംഗത്തെത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ,ടി എൻ പ്രതാപൻ ആൻ്റോ ആൻ്റണി, എം കെ രാഘവൻ എന്നിവരാണ് ഹൈക്കമാൻഡിന് കത്ത് നൽകിയത്. തങ്ങൾ നൽകിയവരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി.

    First published:

    Tags: Benny Behanan, Congress, K muraleedharan, Kpcc, Udf