കോവി‍ഡ്; പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല

Last Updated:

സിപിഎം നേതാക്കൾക്ക് സിബിഐ എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുകയാണ്. ചെകുത്താൻ കുരിശ്ശു കാണുന്നതുപോലെയാണെന്നും ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. അതേസമയം സർക്കാരിനെതിരായ  പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഘടകകക്ഷികളുമായി സംസാരിച്ചാണ് സമരം നിർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നാളെ സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിൽ സർക്കാരിൻറെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എട്ട് ഏജൻസികളാണ് സംസ്ഥാനത്ത് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത്. സിപിഎം നേതാക്കൾക്ക് സിബിഐ എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുകയാണ്. ചെകുത്താൻ കുരിശ്ശു കാണുന്നതുപോലെയാണ്. സിബിഐ വരുന്നത് മുന്നിൽക്കണ്ട് ഫയലുകൾ വിജിലൻസിനെ കൊണ്ട് എടുത്തുമാറ്റി. അഴിമതിയിൽ പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ ഏതിർക്കുന്നത്. ലൈഫ് വിവാദം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് അഭിപ്രായമുണ്ടോ? മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
advertisement
കേന്ദ്ര ഏജൻസികളുടെ അന്വേഷണം നന്നായി പോകുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ പാർട്ടി സെക്രട്ടറി അതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മയക്കുമരുന്ന് കേസിൽ സ്വന്തം മകനെ പ്രതിയാക്കും എന്ന് വന്നപ്പോഴാണ് പാർട്ടി സെക്രട്ടറി സിബിഐയ്‌ക്ക് എതിരായതെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവി‍ഡ്; പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement