Also Read- ‘ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും’ 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര
ഇതിനിടയിൽ അപകടം സംഭവിച്ച ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയൽവാസിയും വാഹനത്തിൽ ഉണ്ടായിരുന്നു. ബോട്ടുനിർമാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്ലാന്റിക് എന്ന ബോട്ട് സർവീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തിൽ. ഇതാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പ്രധാന കാരണമായത്.
advertisement
സംഭവത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ സ്പെഷ്യൽ ടീമും അന്വേഷണം നടത്തും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. നേവിയുടെ ചേതക് ഹെലികോപ്റ്ററും തെരച്ചിലിനുണ്ട്.