'ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും' 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര

Last Updated:

താനൂര്‍ സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്രനടത്തിയത്.

മലപ്പുറം: താനൂരില്‍ ഓടുമ്പ്രം തൂവല്‍ത്തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് നടത്തിയത് ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. താനൂര്‍ സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്രനടത്തിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബോട്ട് യാത്രനടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അനുവദിച്ച സമയം കഴിഞ്ഞും ബോട്ട് യാത്ര തുടര്‍ന്നു. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകള്‍ കയറിയിട്ടുണ്ട്. ‘ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും’ എന്നാണ് അപകടത്തിൽപെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
advertisement
അതേസമയം, മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. മന്ത്രി വീണാ ജോർജ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും' 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement