താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് '2018' സിനിമ അണിയറക്കാർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അപകടത്തിൽ 22 പേരാണ് മരിച്ചത്.
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമാ നിർമ്മാതാക്കൾ. അപകടത്തിൽ 22 പേരാണ് മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായമാണ് സിനിമയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Also Read-താനൂര്‍ ബോട്ടപകടം; മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദയാത്രയ്ക്ക് ഉപയോഗിച്ചു; ലൈസൻസ് കിട്ടിയതിൽ ദുരൂഹത
താനൂർ തൂവൽത്തീരത്ത് ഇന്നലെ രാത്രിയാണ് ബോട്ട് അപകടം നടന്നത്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടാത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒരു കുടുംബത്തിലെ തന്നെ 12 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.
advertisement
അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 08, 2023 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് '2018' സിനിമ അണിയറക്കാർ