You may also like:ലോക ഭൗമ ദിനത്തിൽ ഗൂഗിളിൽ തേനീച്ചയ്ക്ക് എന്ത് കാര്യം ? [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
advertisement
'ഞാന്‍ എവിടെയെങ്കിലും പോകുന്ന വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം. മാധ്യമങ്ങളോട് സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടെയാണ് തീരുമാനിക്കേണ്ടത് എന്നതു കൊണ്ടാണ് വിയോജിച്ചിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തിന് ഇരുന്നശേഷം ഏതെങ്കിലും ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ ? കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ അവസാന ചോദ്യവും ചോദിച്ചു കഴിഞ്ഞപ്പോഴാണ് ഇനി നമുക്ക് നാളെ കാണാം എന്നുപറഞ്ഞ് പിരിഞ്ഞത്. അല്ലാതെ ഏതെങ്കിലും ചോദ്യം ചോദിക്കുന്നതില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞോ ? ശുദ്ധ നുണയാണ് ഇതേക്കുറിച്ച് ചിലര്‍ പറയുന്നത്' - മുഖ്യമന്ത്രി പറഞ്ഞു.
'അവര്‍ ശീലിച്ച കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ആരോപിക്കാന്‍ ശ്രമിക്കരുത്. അത്തരം ശീലങ്ങളില്‍ വളര്‍ന്നു വന്നവരല്ല ഇവിടെ ഇരിക്കുന്നത്. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെ. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ നിങ്ങള്‍ക്ക് എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ ? ബോധപൂര്‍വം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.' മുഖ്യമന്ത്രി പറഞ്ഞു.
ഇതൊന്നും ഒരു വേട്ടയാടലായി കണക്കാക്കുന്നില്ല. എന്നാല്‍, വലിയ വേട്ടയാടല്‍ നടന്ന കാലത്തുപോലും എന്തൊക്കെയാണ് വരാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നു. ചില ശക്തികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അവരുടെ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.